Tuesday, June 2, 2015

ഇടവഴികൾവിജനമായ ആ വഴി അയാളെ അവൾ വർണ്ണിക്കാറുള്ള  ഇടവഴിയിലേക്ക് കൂട്ടികൊണ്ട് പോയി. രാത്രി മഞ്ഞിന്റെ പുകപടലം നീക്കി ഹാന്ഡ് ബാഗു മാറോടു ചേർത്ത് വെച്ച്  ഭീതി അകറ്റാൻ പ്രിയപ്പെട്ട ആരെയോ ഫോണിൽ വിളിച്ചുകൊണ്ടു തെരുവ് വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ കിതച്ചു കിതച്ചു അവൾ ഓടുന്ന രംഗം അയാള് ഓർത്തുപോയി. രണ്ടു പേര്ക്ക് കഷ്ട്ടിച്ചു ചുണ്ടോടു ചുണ്ട് ചേർത്ത് പോകാൻ മാത്രം വീതിയുള്ള ആ വീഥിയിൽ അവള്ക്ക് കൂട്ടായി അവളുടെ കാതുകളിൽ എന്നും അയാളുടെ ശബ്ദം മുഴങ്ങിയിരുന്നതായി അയാള് ഓർത്തു. മഞ്ഞു പെയ്യുന്നില്ല.മരുഭൂമിയിൽ എവിടെ ആണ് മഞ്ഞ്. വഴിയരികിൽ പതുങ്ങി ഇരിക്കുന്ന കറുത്ത കാടൻ പൂച്ചയെ കണ്ടപ്പോൾ  കൂരിരുട്ടിൽ  പെണ്‍കുട്ടികള കാത്തു പൂര്ണ നഗ്നനായി പതുങ്ങി ഇരിക്കുന്ന "ഷോമാൻ" മാരെ കുറിച്ച് അവൾ പറയാറുള്ളത് അയാളുടെ മനസിലേക്ക് ഓടിയെത്തി. ഒരർത്ഥത്തിൽ അവളുടെ ഓർമകളിൽ നിന്നൊരു ഒളിച്ചോട്ടമായിരുന്നു അയാളുടെ ഇ പ്രവാസ ജീവിതം എനിട്ടും ഓർമ്മകൾ പലരൂപത്തിൽ എത്തി പല്ലിളിച്ചു കാട്ടുന്നു. ഇത് അയാളെ നിത്യേന തളർത്തി. മറവിയെ മരവിപിച്ചു സുഖനിദ്രയിലേക്ക് വഴുതി വീഴിക്കാൻ ഉദ്യാന നഗരിയിലെ മധു ഇവിടെ ഇല്ലാതെ പോയതിൽ അയാള് നിരാശനായി. അത് അല്ലേലും നന്നായി. മദ്യപിച്ചാൽ പിന്നെ മനസ്സിന്റെ നിയത്രണം വിടും അപ്പോൾ ചിലപ്പോൾ വീണ്ടും ആ ശബ്ദം കേൾക്കാൻ തോന്നും.  അത് വേണ്ട. അയാള് സ്വയം പറഞ്ഞു. കാലവര്ഷവും തുലാമിന്നലും മീനചൂടും വൃശ്ചികത്തിലെ തണുത്ത രാത്രികളും ത്യജിച്ചതു നിനക്ക് വേണ്ടി ആണ് പെണ്ണെ. നീ അത്  അറിയുന്നോ അയാള് ഉറക്കെ വിളിച്ചു പറഞ്ഞു. മണ്ണിന്റെ നിറമുള്ള മരത്തിന്റെ മുകളിൽ ഇരുന്നു ഏതോ ഒരു നിലാ പക്ഷി  അതുകേട്ടു പേടിച്ചു ഉച്ചത്തിൽ തിരിച്ചു എന്തോ ശബ്ദം പുറപെടിച്ചു.
എന്തിനു വേണ്ടി ആണ് താൻ ഇവിടെ വന്നത്. അയാള് അലൊചിചു. ഒരു ജീവിതം ഉള്ളത് അല്പം പണത്തിനു വേണ്ടി താൻ ഹോമിക്കുകയല്ലേ. ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നിൽ ജനിച്ചിട്ട്‌ ഇപ്പോൾ ഒരു മരുഭൂമിയിൽ വന്നു കിടക്കുന്നു. ഇവിടെ എവിടെ തിരിഞ്ഞു നോക്കിയാലും മണ്ണിന്റെ നിറം മാത്രാമാണ്. കാറ്റിനു മണ്ണിന്റെ മണം വെള്ളത്തിന്‌ കടലിന്റെ രുചി. പക്ഷെ താൻ  ഇതിൽ ഒന്നും ബോധവാനാവില്ല  അവൾ അടുത്ത് ഉണ്ടായിരുനെങ്കിൽ.
പണമല്ല പെണ്ണെ ജീവിതം പിന്നെ എന്താണ് ജീവിതം. നിന്റെ ശ്വസമാണ് ജീവിതം. കാതിൽ അലയടിച്ച നിന്റെ  നിശ്വാസം. സിരകളെ ഉണര്ത്തുന്ന നിന്റെ ഗന്ധം.  എന്റെ മാറിലേക്ക്‌ തുളുമ്പി വീണ ആ കണ്ണുനീർ. കയ്യിൽ കടന്നു പിടിക്കുന്ന സ്വാതത്ര്യം. കവിളിൽ ചോരപടർത്തിയ രോഷം.  വിസ്മയിപ്പിക്കുന്ന തന്റേടം. ഇന്നും എന്റെ ചുണ്ടിൽ അറിയാതെ ചിരിപടർത്തുന്ന, കണ്ണിനെ ഈറൻ അണിയിക്കുന്ന ആ നര്മ്മ ഭാവങ്ങൾ ആ നല്ല മുഹൂർത്തങ്ങൾ അതായിരുന്നു പെണ്ണെ ജീവിതം. എന്നന്നേക്കുമായി ഞാൻ കുഴിച്ചു മൂടി അതിനു മേൽ നീ  സമ്മാനിക്കാറുള്ള ഒരു താമര പൂവ് വെച്ച് മടങ്ങിയ ജീവിതം. അയാള് പറഞ്ഞു. 

പ്രണയം കൈവെടിഞ്ഞ പല ആത്മാക്കളിൽ ഒരെണ്ണമായി അയാൾ അവിടെ അലഞ്ഞു കൊണ്ടിരുന്നു. നിധി തേടി പുറപെട്ട ആൽകെമിസ്റ്റ് തന്റെ പ്രണയവും നിധിയും ഒരേ സ്ഥലത്ത് കണ്ടെത്തിയത് പൊലെ അയാൾക്ക്‌ പ്രതീക്ഷയുണ്ട്. എന്തിനാണ് ദൈവങ്ങൽ? എന്തിനു മതവും ജാതിയും? മനുഷ്യനു  സ്വാതത്ര്യം നിഷേദിക്കുന്നവയാണ് എല്ലാം.അയാള് പറഞ്ഞു.  ഒരു പക്ഷിയെ പോലെ സ്വാതന്ത്ര്യമായി പറക്കാൻ സാദിചിരുനെങ്കിൽ. ഇഷ്ടപെട്ട ഇണയുമായി കൊക്കുരുമ്മി ഇരിക്കാൻ കഴിഞ്ഞെങ്കിൽ. അയാള് ഓർത്തു. ഇ ഭൂമിയിൽ തന്നെ പല നിയമങ്ങൾ. എത്ര വിചിത്രം.


ശീതികരിച്ച വണ്ടിയിൽ ഉറക്കത്തിന്റെ ഉറ്റ തോഴനായി അയാൾ ആ ലോകവുമായി പൊരുത്ത പെടാൻ ശ്രമിക്കുന്നു, മറ്റുള്ളവരെ പോലെ. കണ്ടു മറക്കാത്ത കാഴ്ചകൾ മാത്രമേ പുറത്തു ഉള്ളു..എന്നും അതെ വഴി .ഇടവഴികൾ പാടെ മറഞ്ഞിരിക്കുന്നു.

No comments:

 

Designed by Simply Fabulous Blogger Templates