Sunday, September 15, 2013

ഓർമയിൽ ഒരു ഓണം




ഓർമ്മകൾ ഇലയിട്ടു വിളംബ്ബികൊണ്ട് വീണ്ടും ഒരു ഓണം കൂടി വന്നിരികുന്നു.
കിഴക്കിനി ചായ്പ്പിൽ ആരോ ഒരുക്കുന്ന  ഇന്ജിക്കറിയുടെ  മണം ഒരു പാട് ഓണം കണ്ട ആ പഴയ നായർ തറവാടിന്റെ ഓരോ മുക്കിലും മൂലയിലും എത്തി നോക്കി പോയി.ഓണകൊടിയെക്കളും ഓണ പൂക്കലെക്കളും ഹരം പിടിപ്പിക്കുന മണം. മരിച്ചു പോയവർക്കായി തെക്കേ തളത്തിൽ വീതുവെക്കുന്ന ഇലയിലെ ഇഞ്ചി കറിക്കു എന്നും ഒരു മധുരം ആയരുന്നു.ആരോ അടച്ച്ചിട്ട ആ മുറിയുടെ ജനൽ പാളി  എന്നുംഅവസാനം അല്പം തുറന്നു കിടന്നിരുന്നു. അത് ആത്മാവിന് വന്നു പോകാൻ പ്രകൃതി ഒരുക്കിയ പഴുതല്ല മറിച്ചു ആ ഇളം കണ്ണിന്റെ ജിജ്ഞാസ മാത്രം.
പതിവുകാരെല്ലാം വന്നു ഓണം ഉണ്ട് പോയി കഴിഞ്ഞപ്പോൾ ആരോ ഉറക്കെ പറഞ്ഞു."ആ ഇലയിൽ അല്പം ബാക്കി വെക്കടാ ..പട്ടി പ്രാകിയിട്ടു പോകും"

തെക്കേ പുറത്തു പെണ്ണുങ്ങളുടെ സഭയിൽ അതിഥി ആയി കാളി എത്തി. മുറുക്കാൻ പൊതിതുറന്നു വിശേഷങ്ങളുടെ കെട്ടഴിച്ചു വിട്ടുകൊണ്ട് ..ചിരിച്ചും കളി പറഞ്ഞു അവർ ആ സഭ കൊഴുപിച്ചു കടന്നു പോയി.പിന്നെയും പലരും വന്നു.പൊട്ടനും.പറക്കിളിയും പുലക്കിളിയും ആശാരിചിയും അങ്ങന പലരും പല നാടാൻ കഥ പറഞ്ഞും വിശേഷങ്ങൾ പങ്കു വെച്ചും അവർ പോയി.

ഓര്മാകുളുടെ ഇങ്ങേപുറത്തു കടലുകല്ക്ക് അപ്പുറം പഴയതെല്ലാം  ഇഞ്ചികറി കൂട്ടി വിളംബുമ്പോൾ ഇന്നാ തറവാട് നിലം പതിച്ചിരിക്കുന്നു. അങ്ങേ തലത്തിൽ വാർദ്യക്യതിന്റെ ഭാരവും പേറി കട്ടിലിൽ ഇടയ്ക്കിടെ വന്നു പോകുന്ന പതിവുകാരെ പോലെ ഓരമ വന്നുപോകുമ്പോൾ ആരോ ആ പേര് ഉറക്കെ വിളിച്ചു കൊണ്ടിരുന്നു ....മോനെ നീ വന്നോ ......

4 comments:

Unknown said...

കൊള്ളം !!! ഇട്സ് റിയലി ടച്ചിംഗ് !!!

Unknown said...

Good one Bro !! Really Touching !!

Keep writing !!

Amy said...

Too Emotive dear! superb! Keep going!

Amy said...

Too emotive dear! Superb! Keep goin!

 

Designed by Simply Fabulous Blogger Templates